കാണാൻ നല്ല അഴക്. ക്യൂട്ട്, ഹോട്ട് അങ്ങനേം പറയാം. ഇതുപറയാൻ കാരണം, അവർ വിചാരിച്ചാൽ നല്ലറോളുകളിലും ഇനി അതല്ല ഗ്ലാമർ റോൾസ് ആണ് കിട്ടുന്നതെങ്കിൽ അതും ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ശരീരവും ഉണ്ടായിട്ടും മലയാള സിനിമയിൽനിന്നും കുറച്ചു സുന്ദരി നടിയ്ക്ക് പുറത്തുപോകേണ്ടിവന്നു. ആലോചിച്ചാൽ ഒരെത്തുംപിടിയും കിട്ടാത്തപോലെ. ചിലർ ഒരേ ഒരു പടത്തിൽ അഭിനയിച്ചതിനുശേഷം പിന്നീട് വെള്ളിത്തിര കണ്ടതേ ഇല്ല. അങ്ങനെയുള്ള ഒരു 11 മലയാളം നടിമാരെ പരിചയപ്പെടാം.പരിചയപ്പെടാം.
1. ദീപ നായർ
പ്രിയം എന്ന ഒറ്റച്ചിത്രം. അതുമാത്രമാണ് വെള്ളിത്തിരയിൽ ദീപക്ക് അവകാശപ്പെടാൻ. 2000ത്തിൽ ഇറങ്ങിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പമായിരുന്നു ദീപ തകർത്തഭിനയിച്ചത്. ആ ഒറ്റച്ചിത്രംകൊണ്ടുതന്നെ ദീപ പ്രേക്ഷക ഹൃദയങ്ങൾ കയ്യടക്കി. മറ്റനേകം ഓഫറുകൾ വന്നെങ്കിലും പഠനത്തിനെയും ജോലിയെയും കണക്കിലെടുത്ത് ഓഫറുകൾ എല്ലാം വേണ്ടെന്നുവെച്ചു. പിന്നെ ഒരുചിത്രംപോലും ദീപയെ തേടിയെത്തിയില്ല.
2. മന്യ
കന്നഡ, മലയാളം, തമിഴ്, തെലുഗ് എന്നീഭാഷകളിൽ അഭിനയിച്ചെങ്കിലും അധികനാൾ മന്യക്ക് പിടിച്ചുനിൽക്കാനായില്ല. 1999 മുതൽ ചെറിയചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ മന്യയുടെ വെള്ളിത്തിരയിലെ പ്രകടനം 2007ഓടിക്കൂടി എന്നെന്നേക്കുമായി അവസാനിച്ചു.
3. മീര ജാസ്മിൻ
2001 ൽ ആണ് മീര സിനിമയിലെത്തുന്നത്. തുടർന്നുള്ള ഒരു 3 വർഷക്കാലം ഓടിനടന്ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ കുറെ പടങ്ങൾ അഭിനയിച്ചു. പിന്നീട് പടങ്ങളുടെ എന്നതിൽ കുറവ് സംഭവിച്ചുതുടങ്ങി. ഒരുവർഷം 7 ചിത്രങ്ങൾവരെ പൂർത്തിയാക്കിയ ഈ നടിക്ക് 2015 ൽ കിട്ടിയത് 2 ചിത്രങ്ങൾ. 2016 ൽ ഒരു ചിത്രം. 2017 ൽ ചിത്രങ്ങൾ ഒന്നുംതന്നെ ഇല്ല. 2018 ൽ വളരെ ചെറിയ വേഷങ്ങളിൽ 2 ചിത്രങ്ങൾ. 2019 ൽ ഇതുവരെ ചിത്രങ്ങൾ ഒന്നുംതന്നെ ഇല്ല.
4. മീര നന്ദൻ
2018 ൽ തുടങ്ങിയ അഭിനയ ജീവിതം. പിന്നീട് ഓരോ വർഷവും 5 അല്ലെങ്കിൽ 6 ചിത്രങ്ങൾ. എന്നാൽ 2015 ഒടുകൂടി എണ്ണത്തിൽ കുറവുതുടങ്ങി. 2017 ന് ശേഷം ചിത്രങ്ങൾ ഒന്നുംതന്നെ ഇല്ല.
5. ഭാമ
2017 ൽ അഭിനയം തുടങ്ങി. തുടന്ന് എല്ലാവർഷവും 4 അല്ലെങ്കിൽ 5 ചിത്രങ്ങൾ. ചില വർഷങ്ങളിൽ 6 എണ്ണംവരെ ചെയ്തു. എന്നാൽ 2015 ഒടുകൂടി ചിത്രങ്ങളുടെ എന്നതിൽ കുറവ് സംഭവിച്ചു. 5 - 6 എന്നത് 1 - 2 എന്നായി. 2017 ൽ ഒരേ ഒരു ചിത്രം. 2018 ൽ ചെയ്ത ചിത്രങ്ങൾ ഒന്നുംതന്നെ പുറത്തിറങ്ങിയതുമില്ല. അതിനുശേഷം ഇതുവരെ ഒരുചിത്രവും അന്നൗൻസ് ചെയ്തിട്ടില്ല.
6. സിന്ധു മേനോൻ
1994, 1999 എന്നീവര്ഷങ്ങളിൽ ഓരോചിത്രത്തിൽ അഭിനയിച്ചു തുടക്കം കുറിച്ചു. പിന്നീട് ഓരോ വർഷവും 6 ചിത്രങ്ങൾ വരെ കന്നഡ, തമിഴ്, തെലുഗ്, മലയാളം എന്നീ ഭാഷകളിലായി ചെയ്തുതീർത്തു. എന്നാൽ 2009 ന് ശേഷം അടുത്ത 3 ചിത്രങ്ങൾ ചെയ്യുന്നത് 2012 ൽ ആണ്. അതിനുശേഷം ഈ നടിയെ ആരും വെള്ളിത്തിരയിൽ കണ്ടിട്ടില്ല.
7. നവ്യ നായർ
2001 ൽ തുടക്കം കുറിച്ചു വർഷംതോറും 6 ചിത്രങ്ങൾവരെ. 2011 ആയത്തോടുകൂടി 6 എന്നത് 1 എന്നായിമാറി. 2016 ന് ശേഷം. ചിത്രങ്ങൾ ഒന്നുംതന്നെ ഇല്ല.
8. വിമല രാമൻ
2006 ൽ തമിഴിൽ തുടക്കം കുറിച്ച്, പെട്ടന്നുതന്നെ മലയാളത്തിലേക്ക് രംഗപ്രവേശനം. പിന്നീട് ഓരോ വർഷവും 5 ചിത്രങ്ങൾവരെ. 2017 ആയതോടുകൂടി എണ്ണം 6 ൽ നിന്ന് 1 ആയിമാറുകയും 2017 മുതൽ ചിത്രങ്ങൾ ഒന്നുംതന്നെ പുറത്തുവരാതാവുകയും ചെയ്തു.
9. പാർവ്വതി മെൽട്ടൻ
അമേരിക്കക്കാരിയായ പാർവ്വതി തെലുഗു ചിത്രത്തിലാണ് 2005 ൽ അഭിനയം തുടങ്ങുന്നത്. പിന്നീട് 2007 ൽ മോഹൻലാലിനോടൊപ്പം നായികയായി ഒരുചിത്രവും ഗസ്റ്റ് അപ്പിയറൻസിൽ ഒരുചിത്രവും. അതിനുശേഷം തെലുഗിലേക്കു പോയ നടിക്ക് 6 വർഷംകൊണ്ട് 5 ചിത്രങ്ങൾമാത്രമാണ് പൂർത്തിയാക്കുവാൻ സാധിച്ചത്. 2012 ന് ശേഷം നടിയെ വെള്ളിത്തിരയിൽ കണ്ടിട്ടില്ല.
10. ഗോപിക
ആദ്യചിത്രം 2002 ൽ. പിന്നീട് 2004 മുതൽ ഓരോ വർഷവും 9 ചിത്രങ്ങൾവരെ. അതിൽ കേരളം മുഴുവൻ ഇളക്കിമറിച്ച ലജ്ജാവതി എന്ന ഗാനമുള്ള ചിത്രവും. ആ നായികയെ മലയാളം, തമിഴ്, കന്നഡ, തെലുഗ് പ്രേക്ഷകർ ഏറ്റെടുക്കാൻ അധികം താമസിക്കേണ്ടിവന്നില്ല. എന്നാൽ 2009 ഒരു ചിത്രത്തിലും 2013 ൽ മറ്റൊരുചിത്രത്തിലുമാണ് പ്രേക്ഷകർ ഗോപികയെ അവസാനം കണ്ടത്.
11. പ്രിയ വാര്യർ
കേരളത്തിലെ എല്ലാജനങ്ങൾക്കും കാര്യം മനസ്സിലാവാൻ കൂടുതൽ ഒന്നുംതന്നെ പറയേണ്ടകാര്യം ഉണ്ടാവില്ല.
Comments
Post a Comment