ലോകത്ത്‌ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള ഗായകൻ/ഗായിക ആരാണ്?

ഏതെങ്കിലും ഒരു ഭാഷയിലെയോ അല്ലെങ്കിൽ രാജ്യത്തിലെയോ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തിയെ അല്ല, ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള വ്യക്തി ആരെന്നാണ് നമ്മൾ പരിശോധിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ആ വ്യക്തി ഇപ്പഴും പി ശുശീല മോഹൻ തന്നെയാണ്. എന്നാൽ ഇതൊരു തർക്കവിഷയം ആകുന്നത് മറ്റുപല ഗായകരുടെയും നിലവിലെ ഗാനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ്. പി ശുശീലയുടെ റെക്കോർഡ് നമ്പർ 17,695ൽ നിൽക്കുമ്പോൾ 1991ൽ ലത മങ്കേഷ്‌കർ എന്ന ഗായികയുടെ റെക്കോർഡ് 30,000 കടന്നു.  അതിന് ശേഷം S P ബാലസുബ്രഹ്മണ്യം, S ജാനകി എന്നിവർ ഏകദേശം 50,000 പാട്ടുകൾ പാടിയെങ്കിലും. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന പേര് ഇപ്പഴും ഉള്ളത് മലയാളിയായ നമ്മുടെ ദാസേട്ടനുതന്നെയാണ്. അദ്ദേഹം പാടിക്കൂട്ടിയത് 60,000-ത്തിൽ കൂടുതൽ ഗാനങ്ങൾ ആണെന്നുള്ളത് ഒരു അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ ചില റെക്കോർഡുകൾ പറയുന്നത് അദ്ദേഹം പാടിയ ഗാനങ്ങളുടെ എണ്ണം 80,000 കവിഞ്ഞു എന്നാണ്. എന്തായാലും ലോക റെക്കോർഡിന് 60,000'തന്നെ ധാരാളം എന്നിരിക്കെയാണ് അദ്ദേഹം ഇനിയും ആർക്കും അത്ര എളുപ്പം എത്തിപ്പിടിക്കാൻ സാധ്യത ഇല്ലാത്ത 80,00...

നിവിൻ പോളിയും രാജീവ് രവിയും എത്തുന്നു 'തുറമുഖവുമായി'

നിവിൻ പോളി - രാജീവ് രവി കൂട്ടുകെട്ടിലെ ആദ്യത്തെ ചിത്രമാണ് തുറമുഖം. ചിത്രത്തിൻെറ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചിരിക്കുകയാണ്. ദുൽക്കർ സൽമാൻ നായകനായി അഭിനയിച്ച കമ്മട്ടിപ്പാടം എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം.

ചിത്രത്തിൽ നിവിൻ പോളിയോടൊപ്പം ബിജുമേനോൻ, ഇന്ദ്രജിത്, നിമിഷ സജയൻ എന്നിവരും അഭിനയിക്കുന്നു. അഭിനയത്രിയും സംവിധായകയും സർവ്വോപരി രാജീവ് രവിയുടെ ഭാര്യയുമായ ഗീതുമോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്നചിത്രത്തിൽ അഭിനയിച്ചതിനുശേഷമാണ് ഈ നിവിൻ പോളി - രാജീവ് രവി കൂട്ടുകെട്ട്. നിവിൻ നായകനാകുന്നത് ഭയങ്കര ടെൻഷൻ ആണ് എന്ന് ഒരിക്കൽ ഗീതുമോഹൻദാസ് പറഞ്ഞിരിന്നു. ഈ വാർത്ത നോക്കുക.

നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് 'ലവ് ആക്ഷൻ ഡ്രാമ' എന്ന അജു വർഗീസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. നയൻതാരയാണ് ചിത്രത്തിലെ നായിക. ഇത് പൂർത്തിയായാൽ ഉടൻ തുറമുഖത്തിന്റെ ചിത്രീകരണ പുരോഗതി വളരെ വേഗത്തിലാകും.

മലയാളത്തിലെ പ്രശസ്ത അഭിനയത്രിയും ടെലിവിഷൻ അവതാരികയും നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂർണിമ മോഹൻ വളരെ നാളത്തെ ഇടവേളക്കുശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട് തുറമുഖത്തിന്.



ആദ്യ പോസ്റ്റർ റിലീസിനുതന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരു രാജീവ് രവി ചിത്രത്തിൽ പ്രതീക്ഷിക്കാവുന്ന എല്ലാം തുറമുഖത്തിലും പ്രതീക്ഷിക്കാം. ചിത്രത്തിന്റെ റിലീസ് തിയതി ഇനിയും തീരുമാനിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു.

ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കുപ്പിമീഡിയ മലയാളം ഫോളോ ചെയ്യുക.

നിവിന്റെ സിനിമകൾ, കുടുംബം, ബിയോഡേറ്റ, ലൈഫ് എന്നിവ അറിയുവാൻ: നിവിൻ പോളി 


ഫോളോ ചെയ്യുക

Comments

മറ്റുചില നല്ല പേജുകൾ




Also Read

സുന്ദരി ആയിരുന്നു എങ്കിലും പിടിച്ചുനിക്കാൻ പറ്റിയില്ല

പുതിയ മലയാളം - തമിഴ് മമ്മൂട്ടി ചിത്രം: പേരൻപ്

കവിത, കൗസല്യ, നന്ദിനി ആരെ പരിചയപ്പെടണം?

ശ്രീദേവി യാത്ര പറയുമ്പോൾ - ഓർക്കാം ഒരുനിമിഷം

ഒടുവിൽ 'പൂമരം' വെളിച്ചം കാണാനൊരുങ്ങുന്നു

ആസിഫ് അലി എത്തുന്നു അഞ്ച് വ്യത്യസ്ത ഭാവങ്ങളിൽ

മനസ്സിനുപിടിച്ച ഒരു 'ഇര'യുമായി മലയാളം

വൻ താരനിരയുമായി ഒരു ചിത്രം

ഒബാമ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തൊബാമ?

പദ്മശ്രീ ശോഭന ചന്ദ്രകുമാർ ആരെന്ന് അറിയുമോ?

ഫോളോ ചെയ്യുക