ലോകത്ത്‌ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള ഗായകൻ/ഗായിക ആരാണ്?

ഏതെങ്കിലും ഒരു ഭാഷയിലെയോ അല്ലെങ്കിൽ രാജ്യത്തിലെയോ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തിയെ അല്ല, ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള വ്യക്തി ആരെന്നാണ് നമ്മൾ പരിശോധിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ആ വ്യക്തി ഇപ്പഴും പി ശുശീല മോഹൻ തന്നെയാണ്. എന്നാൽ ഇതൊരു തർക്കവിഷയം ആകുന്നത് മറ്റുപല ഗായകരുടെയും നിലവിലെ ഗാനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ്. പി ശുശീലയുടെ റെക്കോർഡ് നമ്പർ 17,695ൽ നിൽക്കുമ്പോൾ 1991ൽ ലത മങ്കേഷ്‌കർ എന്ന ഗായികയുടെ റെക്കോർഡ് 30,000 കടന്നു.  അതിന് ശേഷം S P ബാലസുബ്രഹ്മണ്യം, S ജാനകി എന്നിവർ ഏകദേശം 50,000 പാട്ടുകൾ പാടിയെങ്കിലും. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന പേര് ഇപ്പഴും ഉള്ളത് മലയാളിയായ നമ്മുടെ ദാസേട്ടനുതന്നെയാണ്. അദ്ദേഹം പാടിക്കൂട്ടിയത് 60,000-ത്തിൽ കൂടുതൽ ഗാനങ്ങൾ ആണെന്നുള്ളത് ഒരു അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ ചില റെക്കോർഡുകൾ പറയുന്നത് അദ്ദേഹം പാടിയ ഗാനങ്ങളുടെ എണ്ണം 80,000 കവിഞ്ഞു എന്നാണ്. എന്തായാലും ലോക റെക്കോർഡിന് 60,000'തന്നെ ധാരാളം എന്നിരിക്കെയാണ് അദ്ദേഹം ഇനിയും ആർക്കും അത്ര എളുപ്പം എത്തിപ്പിടിക്കാൻ സാധ്യത ഇല്ലാത്ത 80,00...

മനസ്സിനുപിടിച്ച ഒരു 'ഇര'യുമായി മലയാളം

ഇന്നലെ റിലീസ് ആയ മലയാള ചലച്ചിത്രം 'ഇര'യുടെ(Ira-ഇര) വിജയത്തിൽ സന്തോഷിച്ച്‌ അരങ്ങ്‌ അണിയറ പ്രവർത്തകർ. ചിത്രം നിർമ്മിച്ചിരിക്കുന്നത് പോക്കിരി രാജാ, സീനിയേഴ്സ്, മല്ലു സിംഗ്, സൗണ്ട് തോമ്മാ(Sound Thoma), വിശുദ്ധൻ(Vishudhan), കസിൻസ്(Cousins), പുലി മുരുകൻ (Pulimurugan) എന്നീ മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളുടെ സംവിധായകൻ വൈശാഖ്(Vysakh) ആണ്. സഹസംവിധാനം, സംവിധാനം, അഭിനയം, തിരക്കഥ എന്നീ ചുമതലകളിലെല്ലാം കഴിവുതെളിയിച്ച ഇദ്ദേഹം നിർമ്മാതാവിന്റെ വേഷം അണിയുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും ഉള്ള ചിത്രമാണ് ഇര(Ira-ഇര). ഇദ്ദേഹത്തിന്റെ സന്തതസഹചാരിയും വർഷങ്ങളായി പലച്ചിത്രങ്ങളിൽ സഹാസംവിധാനവും നിർവഹിച്ച സൈജു എസ് എസ്(Saiju S S) ആണ് ചിത്രത്തിന്റെ സംവിധാനം. 'പഴയ പുലികളാണത്രെ ചെറ്റകള്' സീനിയേഴ്സ് എന്ന സിനിമയിൽ കോളേജ് പിള്ളേരെ പോലീസ് പഞ്ഞിക്കിട്ട് ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു ഡയലോഗ് വരുന്നുണ്ട്. ആ ഡയലോഗ് പറയുന്ന ആളെ നോക്കിയാൽ മതി സൈജു(Saiju S S) എന്ന സംവിധായകനിലെ അഭിനയേതാവിനെയും കാണാം.

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്(Unni Mukundan). നമ്മുടെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ(Suresh Gopi) മകൻ ഗോകുൽ സുരേഷ്(Gokul Suresh), മിയ(Miya), അലെൻസിയർ(Alencier Ley Lopez), സാജു നവോദയ(Saju Navodaya - Paashanam Shaji), നിരഞ്ജന അനൂപ്(Niranjana Anoop), കൈലാഷ്(Kailash), ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളത്തിന് സൂപ്പർഹിറ്റ് പാട്ടുകളുടെ ഒരു നീണ്ട പട്ടിക സമ്മാനിച്ച ഗോപി സുന്ദറാണ്(Gopi Sunder). മായാമോഹിനി, പാവാട, പുലി മുരുകൻ(Pulimurugan) എന്നിച്ചിത്രങ്ങളുടെ ചിത്രസംയോചനം നിർവഹിച്ച ജോൺകുട്ടിയാണ് ഇരയുടെയും എഡിറ്റർ. ഇന്നലെ റിലീസ് ആയ ചിത്രം ആദ്യദിവസംതന്നെ പ്രേക്ഷകമനസ്സുകൾ കീഴടക്കി.


 കൂടുതൽ സിനിമ വിശേഷങ്ങൾക്കായി കുപ്പിമീഡിയ മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.

Comments

മറ്റുചില നല്ല പേജുകൾ




Also Read

സുന്ദരി ആയിരുന്നു എങ്കിലും പിടിച്ചുനിക്കാൻ പറ്റിയില്ല

പുതിയ മലയാളം - തമിഴ് മമ്മൂട്ടി ചിത്രം: പേരൻപ്

കവിത, കൗസല്യ, നന്ദിനി ആരെ പരിചയപ്പെടണം?

ശ്രീദേവി യാത്ര പറയുമ്പോൾ - ഓർക്കാം ഒരുനിമിഷം

ഒടുവിൽ 'പൂമരം' വെളിച്ചം കാണാനൊരുങ്ങുന്നു

ആസിഫ് അലി എത്തുന്നു അഞ്ച് വ്യത്യസ്ത ഭാവങ്ങളിൽ

വൻ താരനിരയുമായി ഒരു ചിത്രം

ഒബാമ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തൊബാമ?

പദ്മശ്രീ ശോഭന ചന്ദ്രകുമാർ ആരെന്ന് അറിയുമോ?

ഫോളോ ചെയ്യുക