ലോകത്ത്‌ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള ഗായകൻ/ഗായിക ആരാണ്?

ഏതെങ്കിലും ഒരു ഭാഷയിലെയോ അല്ലെങ്കിൽ രാജ്യത്തിലെയോ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തിയെ അല്ല, ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള വ്യക്തി ആരെന്നാണ് നമ്മൾ പരിശോധിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ആ വ്യക്തി ഇപ്പഴും പി ശുശീല മോഹൻ തന്നെയാണ്. എന്നാൽ ഇതൊരു തർക്കവിഷയം ആകുന്നത് മറ്റുപല ഗായകരുടെയും നിലവിലെ ഗാനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ്. പി ശുശീലയുടെ റെക്കോർഡ് നമ്പർ 17,695ൽ നിൽക്കുമ്പോൾ 1991ൽ ലത മങ്കേഷ്‌കർ എന്ന ഗായികയുടെ റെക്കോർഡ് 30,000 കടന്നു.  അതിന് ശേഷം S P ബാലസുബ്രഹ്മണ്യം, S ജാനകി എന്നിവർ ഏകദേശം 50,000 പാട്ടുകൾ പാടിയെങ്കിലും. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന പേര് ഇപ്പഴും ഉള്ളത് മലയാളിയായ നമ്മുടെ ദാസേട്ടനുതന്നെയാണ്. അദ്ദേഹം പാടിക്കൂട്ടിയത് 60,000-ത്തിൽ കൂടുതൽ ഗാനങ്ങൾ ആണെന്നുള്ളത് ഒരു അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ ചില റെക്കോർഡുകൾ പറയുന്നത് അദ്ദേഹം പാടിയ ഗാനങ്ങളുടെ എണ്ണം 80,000 കവിഞ്ഞു എന്നാണ്. എന്തായാലും ലോക റെക്കോർഡിന് 60,000'തന്നെ ധാരാളം എന്നിരിക്കെയാണ് അദ്ദേഹം ഇനിയും ആർക്കും അത്ര എളുപ്പം എത്തിപ്പിടിക്കാൻ സാധ്യത ഇല്ലാത്ത 80,00...

ജയറാം സുബ്രമണിയം എന്ന പെരുമ്പാവൂരുകാരൻ

മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ. 1964 ൽ പരുമ്പാവൂരിൽ ജനനം. കലാലയ ജീവിതത്തിനു ശേഷം ജയറാം ആദ്യം ചെയ്തത്‌, കേരളത്തിൽ വളരെ പ്രശസ്തമായ മിമിക്രി ട്രൂപ് കലാഭവനിൽ ചേരുക എന്നതാണ്. അദ്ദേഹം മിമിക്രി എന്ന കലയിൽ തന്റെ കഴിവുകൾ തെളിയിക്കാൻ തുടങ്ങുമ്പോൾത്തന്നെ സിനിമയിൽ അരങ്ങേറ്റം നടത്തി. പിന്നെ വളരെ പെട്ടന്നായിരുന്നു ഒരു മിമിക്രി കലാകാരനിൽനിന്നും മലയാള സിനിമയിലെ സൂപ്പർസ്റാർലേക്കുള്ള ജയറാമിന്റെ വളർച്ച.


മലയാളത്തിൽ അഭിനയിച്ചു തുടങ്ങുമ്പോൾത്തന്നെ അദ്ദേഹത്തിന് തമിഴ്‌ചിത്രങ്ങളിലേക്കും ക്ഷണം ലഭിക്കുകയും സാക്ഷാൽ കമലാഹാസനോടൊപ്പം ഒരുപിടി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1980 - 1990 കാലഘട്ടത്തു ജയറാം ഏകാധിപതിയായ വാണ ഒരു സമയം മലയാള സിനിമക്കുണ്ട്. ഇരുനൂറിൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ജയാറാം ഇക്കാലംകൊണ്ട് കരസ്ഥമാക്കിയ അവാർഡുകളിൽ സംസ്ഥാന അവാർഡുകൾ മുതൽ പദ്മശ്രീ വരെ വരും.


നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ പ്രതിഭയെ തമിഴിന്റെ മക്കളും ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. 2018ൽ അദ്ദേഹം തൻ്റെ ആദ്യ തെലുഗ് ചിത്രത്തിന്റെ തിരക്കിൽ മുഴുകിയിരിക്കുകയാണ്.


ജയറാമിന്റെ കുടുംബവും സിനിമ ലോകത്തിനു വളരെ പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ ഭാര്യ പാർവതി മലയാളത്തിന്റെ പ്രിയങ്കരിയായ ഒരു നായികനടിയാണ്. വിവാഹ ജീവിതത്തിൽ പ്രവേശിച്ചതിന് ശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുന്നുവെങ്കിലും പാർവതി അഭിനയിച്ചു പ്രതിഭ തെളിയിച്ച കുറച്ചു ചിത്രങ്ങൾ മതി മലയാളിക്ക് എന്നും ഈ നടിയെ ആരാധനയോടെ നോക്കാൻ.


ജയറാമിന്റെ മകൻ കാളിദാസും ചില്ലറക്കാരനല്ല. കാളിദാസ് തന്റെ സിനിമ അഭിനയ അരങ്ങേറ്റം കുറിച്ചത് ഏഴാമത്തെ വയസിലാണ്. ഇപ്പോൾ ഇരുപത്തഞ്ചു വയസ് ആകുന്നതേ ഉള്ളു. ഇതിനോടകംതന്നെ കക്ഷി മലയാളം, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു എന്നുമാത്രമല്ല, ദേശീയ - സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിക്കഴിഞ്ഞു.


കൂടുതൽ സിനിമ വിശേഷങ്ങൾക്കായി കുപ്പിമീഡിയ മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.

Comments

മറ്റുചില നല്ല പേജുകൾ




Also Read

സുന്ദരി ആയിരുന്നു എങ്കിലും പിടിച്ചുനിക്കാൻ പറ്റിയില്ല

പുതിയ മലയാളം - തമിഴ് മമ്മൂട്ടി ചിത്രം: പേരൻപ്

കവിത, കൗസല്യ, നന്ദിനി ആരെ പരിചയപ്പെടണം?

ശ്രീദേവി യാത്ര പറയുമ്പോൾ - ഓർക്കാം ഒരുനിമിഷം

ഒടുവിൽ 'പൂമരം' വെളിച്ചം കാണാനൊരുങ്ങുന്നു

ആസിഫ് അലി എത്തുന്നു അഞ്ച് വ്യത്യസ്ത ഭാവങ്ങളിൽ

മനസ്സിനുപിടിച്ച ഒരു 'ഇര'യുമായി മലയാളം

വൻ താരനിരയുമായി ഒരു ചിത്രം

ഒബാമ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തൊബാമ?

പദ്മശ്രീ ശോഭന ചന്ദ്രകുമാർ ആരെന്ന് അറിയുമോ?

ഫോളോ ചെയ്യുക